നെടുമങ്ങാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്കുതല കർഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജിജി അധ്യക്ഷത വഹിച്ചു. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.എ. കാസിം, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് അഞ്ജന ജി. നായർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിഷ്ണു ആനപ്പാറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. സുനിൽകുമാർ, ജില്ലാ കൃഷി ഓഫീസർ ഡി. ദീപ, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി. മഹേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിഷ സജികുമാർ, കെ.വി. ശ്യാം, ജി. രാജീവ്, എസ്. ഷീജ, ലീദാ കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ജീവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി.എസ്. ചന്ദ്രലേഖ എന്നിവർ പങ്കെടുത്തു. കാർഷിക ഉത്പന്നങ്ങളുടെയും നടീൽ വസ്തുക്കളുടെയും പ്രദർശനവും വിപണനവും നടത്തി.